ചൊവ്വാഴ്ച, ജൂൺ 12, 2012

ഇരട്ടക്കുട്ടികൾ.

ഇരട്ടക്കുട്ടികൾ
===========
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
ഇരുകൈകളും മാറ്റിമാറ്റിക്കുഴഞ്ഞമ്മ
അമ്മിഞ്ഞയൂട്ടിന്റെ നിർവൃതിയണഞ്ഞേൻ..
പോരടിക്കുട്ടന്മാർ സത്യനും നുണയനും
വായിലെപ്പാലരുവി കുടിച്ചുറങ്ങി..
ചുണ്ടിലുണങ്ങിയ പാൽമധുവുണ്ണാൻ
മക്ഷികമൊന്നുകുത്തി നുണയന്റെ ചുണ്ടിലും
നുണയന്റെ രോദനം കേട്ടുണർന്നമ്മയും
വാരിയെടുത്തോമനിച്ചു, തിരുകി വായിലമ്മിഞ്ഞ
വദനത്താൽ മൊത്തിക്കുടിച്ചാഹ്ലാദിച്ചവൻ
കൈകാൽ തല്ലിച്ചിരിപ്പതാലെ
കിട്ടി കയ്യിലൊരമ്മിഞ്ഞമൊട്ട്,
മുറുകെപ്പിടിച്ചവൻ ആർമാദിക്കേ
കണ്ടു അവന്റെ കണ്ണിലെ തിളക്കമമ്മയും
കൈമാറ്റിക്കിടത്തി നുണയനെയും.!
മറുകയ്യാൽ തപ്പിപ്പരതി നുണയനും
കിട്ടിയവന്നു മറ്റൊരമ്മിഞ്ഞമൊട്ട്..
ഒന്നുവായിലും മറ്റൊന്നുകയ്യിലും
മതിമറന്നാനന്ദിച്ചാൻ നുണയനന്നേരം
ധൃതിപ്പെട്ടമ്മയുണർത്തി പാവം സത്യനെ
ഒരുകയ്യാൽ വലിച്ചെടുത്തിരുത്തി മടിയിലും
നുണയന്റെ കൈവിടുവിച്ചുകൊണ്ടമ്മയന്നേരം
പാൽമൊട്ട് തിരുകിക്കയറ്റി സത്യന്റെ വായിലും.!
നുണയനന്നാദ്യം തല്ലി, പാൽമണക്കൈകളാൽ സത്യനെ,
പിന്നെ മൃദുമോണയാൽ കടിച്ചമ്മിഞ്ഞമൊട്ടിനെ പലവട്ടം,
എന്നിട്ടും അമ്മതന്നുമ്മകൾ നുണയന്നാദ്യം, പിന്നെ സത്യനും.
അന്നാവാം കരയുന്നവന്നായി പാൽ നിയമമുണ്ടായത്.!
സത്യനും നുണയനും ഇരട്ടപെറ്റവർ..
ഇരുമുലകളും മാറിമാറിക്കുടിച്ചവർ..
=========
ടി. കെ. ഉണ്ണി
൧൨-൦൬-൨൦൧൨ 

6 അഭിപ്രായങ്ങൾ:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ആഹാ കവിത കൊള്ളാമല്ലോ ചേട്ടാ

റിയ Raihana പറഞ്ഞു...

സത്യനും നുണയനും ..നന്നായിട്ടുണ്ട്

റിയ Raihana പറഞ്ഞു...

സത്യനും നുണയനും ..നന്നായിട്ടുണ്ട്

ടി. കെ. ഉണ്ണി പറഞ്ഞു...

പുണ്യാളൻ..
ഇരട്ടക്കുട്ടികൾ വായിച്ച് സന്തോഷിച്ചതിനു നന്ദി.
താങ്കൾക്ക് നന്മകളും ആശംസകളും നേരുന്നു.

ടി. കെ. ഉണ്ണി പറഞ്ഞു...

മിസ്. റൈഹാന..
ഇരട്ടക്കുട്ടികൾ വായിച്ച് നന്നായിട്ടുണ്ട് എന്നറിയിച്ചതിൽ സന്തോഷം..
താങ്കളുടെ ബ്ലോഗുകൾ രണ്ടും മനോഹരമായിരിക്കുന്നു..
താങ്കൾക്കും കുടുംബത്തിനും നന്മകളും ആശംസകളും നേരുന്നു.

drpmalankot പറഞ്ഞു...

ഇരട്ടകള്‍ - സത്യനും നുണയനും എന്ന ആശയം നന്നായിരിക്കുന്നു. രണ്ടും രണ്ടു തലത്തില്‍ ആണെങ്കിലും പലപ്പോഴും പ്രായോഗികമായി വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല എന്ന വസ്തുതയും പരിഗണിക്കേണ്ടിയിരിക്കുന്നു. ഇവിടെ, ഒരമ്മയുടെ വയറ്റില്‍ കുരുത്ത ഇവര്‍ക്ക് പൊതുവായി പലതും കാണും എന്നതും സത്യം. ചുരുക്കത്തില്‍ സത്യസന്ധമായ ഒരു വിശകലനം - ക്ഷമാപൂര്‍വ്വം പലപ്പഴും അനിവാര്യം.