തുറക്കാത്ത പെട്ടി
=========
ജീവിതം നമ്പർലോക്കുള്ള അടച്ചുപൂട്ടിയ പെട്ടി..
(ആധുനിക സാങ്കേതികത്വമുള്ള പെട്ടി)..
ജീവിതം താഴിട്ട് പൂട്ടിയ പെട്ടി...
(യാഥാസ്തിതികത്വമുള്ള പെട്ടി)..
പെട്ടിയിലെ നിധി (അമൂല്യത) സ്വായത്തമാക്കാനുള്ള ശ്രമം..!!
ആധുനിക പെട്ടി തുറക്കാൻ മൂന്നുനമ്പറുകൾ അറിയണമെന്നത് ശ്രമകരം..
ഞങ്ങൾക്കതിന്ന് നേരമില്ല.. അതിനെ ഞങ്ങൾ ആധുനിക
സാങ്കേതികത്വം ഉപയോഗിച്ചുതന്നെ തുറക്കും..?
അല്ലാതെന്തിനാണ് ഗ്യാസ് കട്ടറുകളും കയ്യുറകളും ഞങ്ങൾ
കണ്ടുപിടിച്ച് പ്രചാരത്തിലാക്കിയത്..??
പഴമയുടെ പെരുമയുള്ള പെട്ടി താഴിട്ട് (താക്കോൽ)
തുറക്കാനൊന്നും ഞങ്ങൾക്കറിയില്ല..
അതെടുത്ത് എറിഞ്ഞും തല്ലിപ്പൊളിച്ചുമെടുക്കാൻ നിമിഷനേരമല്ലേ വേണ്ടൂ..
അതാണ് ഞങ്ങൾക്കിഷ്ടവും...
അതുകൊണ്ട് ഈ വേലയൊക്കെ കയ്യിലിരിക്കട്ടെ... അങ്കിളമ്മാവാ..!!
അങ്കിളമ്മാവന്റെ വേല.....!!
ആധുനിക ജീവിതപ്പെട്ടിക്ക് മൂന്നുനമ്പറുള്ള പൂട്ട്...
ശരിയായ ചിന്ത, ശരിയായ വാക്ക്, ശരിയായ പ്രവൃത്തി, എന്നിവ നമ്പരുകൾ..
പൗരാണിക ജീവിതപ്പെട്ടിക്ക് ഒറ്റത്താഴുള്ള പൂട്ട്..
ചിന്തയും വാക്കും പ്രവൃത്തിയും ഒന്ന് എന്ന ഒറ്റത്താഴ്...
അതായത് ഒറ്റക്കാര്യം മാത്രം...
ഈ ഒറ്റക്കാര്യമനുസരിച്ചെങ്കിലും ജീവിക്കാത്തവൻ മനുഷ്യനാകുന്നില്ലെന്ന്
ആർഷത്വമെന്ന പൗരാണികത..!!
പക്ഷെ, നമുക്ക് ആധുനികരാകാം..?
ആധുനിക മനുഷ്യനായി ആ പെട്ടിയിലെ അമൂല്യനിധി കരസ്ഥമാക്കണ്ടേ..?
അതിന്റെ മൂന്നുനമ്പരുകളിൽ ഒരെണ്ണം നമുക്ക് ഇപ്പോഴേ പഠിക്കാൻ തുടങ്ങാം...!
അത് നന്നായി പഠിച്ചെന്ന് ഉറപ്പുവരുത്തിയിട്ട് അടുത്ത നമ്പർ പഠിക്കാം...!!
അങ്ങനെ സാവകാശം നമുക്ക് മൂന്ന് നമ്പരുകളും സ്വായത്തമാക്കാം...!!!
ഗ്യാസ് കട്ടറിന്നും കയ്യുറക്കും മറ്റും തീവില കൊടുക്കേണ്ടിവരുന്ന ഇക്കാലത്ത്
ഇങ്ങനെയൊന്ന് മാറ്റിചിന്തിക്കുന്നതും ആധുനികമല്ലേ..??
മനുഷ്യാ, നീ എന്നാണ് മനുഷ്യനാവുക..?
*********
ടി. കെ. ഉണ്ണി
൧൮-൧൨-൨൦൦൯
========
(എന്റെ സുഹൃത്ത്, ശ്രീ. രാമദാസ് സാറിന്റെ ശുഭദിനാശംസാ സന്ദേശത്തിന്റെ
സാരാംശമാണ് ഈ കുറിപ്പിന്ന് പ്രേരണയായത്)

6 അഭിപ്രായങ്ങൾ:
മനുഷ്യന്ന് ലഭ്യമായിട്ടുള്ള സ്വത്വഗുണങ്ങളിൽ ഒന്നെങ്കിലും സ്വായത്തമാക്കിയുള്ള ജീവിതമാണ് എന്റേത് എന്നു പറയാൻ നമ്മിലെത്രപേർക്കു കഴിയുമെന്നത് മനുഷ്യനിലേക്കുള്ള ചവിട്ടുപടിയായിത്തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു...! സുഹൃത്തുക്കളെ, നിങ്ങളോ..?
ടി. കെ. ഉണ്ണി
അതു പറയാവുന്നവര്‍ വളരെ വളരെ ചുരുക്കമാവും, സംശയമില്ല. പറയാന്‍ സാധിച്ചാല്‍ വളരെ നല്ലതും.
ithu oru philosophical base ulla writing. ithinte meaning manassilaavan two times vayichu..
good thoughts..
congrats..
പൗരാണിക ജീവിതപ്പെട്ടിക്ക് ഒറ്റത്താഴുള്ള പൂട്ട്..
ചിന്തയും വാക്കും പ്രവൃത്തിയും ഒന്ന് എന്ന ഒറ്റത്താഴ്.
RASIKAN CHINTAYAAYI. pOST VALARE NANNAYITTUNDU CHETTAA.
പൗരാണിക ജീവിതപ്പെട്ടിക്ക് ഒറ്റത്താഴുള്ള പൂട്ട്..
ചിന്തയും വാക്കും പ്രവൃത്തിയും ഒന്ന് എന്ന ഒറ്റത്താഴ്.
rasikan varikal.
Post valare ishtaayi unnietta.
എന്റെ - തുറക്കാത്ത പെട്ടി - വായിച്ച് അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രോത്സാഹനം തരുന്ന എന്റെ സുഹൃത്തുക്കളായ
ശ്രീമതി. എഴുത്തുകാരിക്കും,
ശ്രീ. ലെനിൻ രാജിനും,
ശ്രീ. രാമനും
എന്റെ ആത്മാർത്ഥമായ നന്ദിയും സ്നേഹവും അറിയിക്കുന്നു..
ആശംസകൾ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ