വ്യാഴാഴ്‌ച, ജൂലൈ 23, 2009

ജീവന കല

എന്‍റെ ഗ്രാമത്തില്‍ എന്‍റെ അയല്‍ക്കാരായി നാലുകുട്ടികളും അച്ഛനും അമ്മയും
അടങ്ങിയ ഒരു കുടുംബം സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സ്നേഹത്തോടും
സമാധാനത്തോടും കൂടി കഴിഞ്ഞുവന്നിരുന്നു. അങ്ങനെയിരിക്കെ നാലുകുട്ടികളുടെ
പിതാവായ മാന്യദേഹം ഒരു ചെറുക്കനുമായി (കൌമാരപ്രായക്കാരന്‍) പ്രേമ
ബന്ധത്തിലായി. ഈ ചെറുക്കനു തന്‍റെ മൂത്ത കുട്ടിയുടെ പ്രായം മാത്രമെ
ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നാലുകുട്ടികളുടെ അമ്മയായ സ്ത്രീ
കുറെയധികം സഹനശക്തി ഉള്ളവള്‍ ആയിത്തീര്‍ന്നു.

സമൂഹത്തിനു അല്ലെങ്കില്‍ സമുദായത്തിന്നു ഇതില്‍ കാര്യമായ ചുമതലകള്‍
ഒന്നും ഉണ്ടായിരുന്നില്ല.... അവര്‍ അന്ധരും ബധിരരും മൂകരും ആയിരുന്നു......
അതിന്‍റെ കാര്യകാരണങ്ങള്‍ എപ്പോഴും വിശദീകരണം അര്‍ഹിക്കുന്നു? ചില
അസൂയക്കാരും കുശുമ്പുകാരും കുനുഷ്ടരുമായ മനുഷ്യര്‍ (അങ്ങനെയായിരുന്നു
മാന്യ ദേഹത്തിന്റെ പക്ഷം) കുറച്ചൊക്കെ ഒച്ച വെച്ചുവെങ്കിലും കാര്യമായിട്ടൊന്നും
സംഭവിച്ചില്ല. പ്രേമബന്ധം വളര്‍ന്നുവികസിച്ചു. പലപ്പോഴും താല്‍ക്കാലികമായി
കുടുംബത്തെ ഉപേക്ഷിച്ച നിലയിലായി. പുതുമണവാട്ടി പദമണിഞ്ഞ ചെറുക്കനേയും
കൂട്ടി നവ വധൂവരന്മാരെപ്പോലെ കേരളത്തിലുള്ള എല്ലാ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും
ചുറ്റിക്കറങ്ങി മധുവിധു ആഘോഷിച്ചു നടക്കുകയായിരുന്നു മാന്യദേഹം. എന്നാല്‍
ഇടക്കൊക്കെ മാന്യദേഹം തന്‍റെ വീട്ടിലെത്തി ഭാര്യയേയും മക്കളെയും
കാണാതിരുന്നില്ല....

ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം തന്‍റെ ചെറുക്കന്‍ മണവാട്ടിയെ ഉപേക്ഷിച്ചു,
അടുത്ത ഗ്രാമത്തില്‍ നിന്നും പുതിയ ഒരാണ്‍വധുവിനെ പാട്ടിലാക്കി തന്‍റെ പതിവു കാമകേളീവിലാസം തുടര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ആണ്‍ വധുവായ
ചെറുക്കന്‍ തന്‍റെ ഇഷ്ട തോഴനായ മാന്യദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. നാലുകുട്ടികളുടെ അമ്മയായ സ്ത്രീയോടു, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നിങ്ങള്‍ക്കു
പകരമായി ഭാര്യയായി പെരുമാറി നിങ്ങളുടെ ഭര്‍ത്താവിന്‍റെ എല്ലാവിധ ലൈംഗിക
അഭീഷ്ടങ്ങളും നിറവേറ്റി ദാഹം ശമിപ്പിച്ചത് താനാണെന്നും അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില് നഷ്ടപരിഹാരം വേണമെന്നും അത് വാങ്ങിയെടുക്കാനാണ് ഇവിടെ
വന്നതെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കി. അച്ഛന്‍റെ ആദ്യ ആണ്‍ഭാര്യയെ മൂര്‍ച്ചയേറിയ ശകാരവര്‍ഷങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ എതിരിട്ടത്‌. തന്മൂലം അയല്‍ക്കാര്‍
ഇടപെടുകയും ആണ്‍ ഭാര്യയെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.

അടുത്ത കാലത്തായി നമുക്കറിയാന്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രധാനമായ ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനകളും അവരുടെ നേതൃത്വത്തില്‍ നടക്കുന്ന
സമരങ്ങളും റാലികളും മറ്റും. അവര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു
കിട്ടുന്നതിന്നുവേണ്ടി നിയമ യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇത്തരത്തിലുള്ള ഇത്രയധികം സംഘടനകള്‍
രാജ്യത്ത് ഉണ്ടായിരുന്നില്ല. വന്‍ നഗരങ്ങളില്‍ ഏതാനും ചിലവ മാത്രം. അതേസമയം
രാജ്യത്തിന്‍റെ എല്ലാഭാഗത്തും (ഓരോ ഗ്രാമങ്ങളിലും) ഇത്തരം ചില സംഭവവികാസങ്ങള്‍ എല്ലാകാലത്തും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടെയിരുന്നു.....

ഇപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ സ്വവര്‍ഗ്ഗാനുരാഗികള്‍ ആയവര്‍ക്കും പ്രസ്തുത ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും
രാജ്യത്തൊട്ടാകെ നവോന്മേഷം കൈവന്നിരിക്കുന്നു. ഭരണ യന്ത്രവും മറ്റു യന്ത്രങ്ങളും
ചേര്‍ന്നുള്ള പരിഷ്കരണ നടപടിമൂലം പ്രസ്തുത വിഭാഗത്തിന്നു സ്വര്‍ഗ്ഗം കൈവന്നിരിക്കുന്നു..............
വകുപ്പ് ൩൭൭ ന്‍റെ ഉച്ഛാടനം പല സാധ്യതകളും തുറന്നിടുന്നു...........?

ഈ നടപടിയുടെ പരിണിതി ഫലം സമൂഹത്തില്‍ ദൂരവ്യാപകമായ വൈകല്യങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.!
==========
ടി. കെ. ഉണ്ണി
൨൩-൦൭-൨൦൦൯

4 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

പരിഷ്ക്കാരം വന്നുവന്ന് എന്തൊക്കെയാണു്‌ നടക്കുന്നത് ഈ രാജ്യത്ത് ? കണ്ടില്ല കേട്ടില്ല എന്നു കരുതി ജീവിക്കുക തന്നെ.

ഈ പോസ്റ്റുകള്‍ ഒനും അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ലേ മാഷേ ? ഇല്ലെങ്കില്‍ അതിനുള്ള സെറ്റിങ്ങുകള്‍ ചെയ്യണം കേട്ടോ ? എല്ലാവരും വായിക്കട്ടെ പോസ്റ്റുകളൊക്കെ.

ഗൗരി പറഞ്ഞു...

i too agree with u

Typist | എഴുത്തുകാരി പറഞ്ഞു...

എന്തിനാണ് ഇതിനിപ്പോ ഒരു നിയമത്തിന്റെ അംഗീകാരം എന്നു തന്നെ എനിക്കു മനസ്സിലായിട്ടില്ല.

ramanika പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടി