വളര്‍ച്ച
======
നമ്മുടെ സമീപകാല ചെയ്തികള്‍ അസാധാരണം !
അവ മുന്‍കാല ചെയ്തികളുടെ കടക വിരുദ്ധം !
നാം വലിയ വലിയ വീടുകള്‍ ഉണ്ടാക്കുന്നു !
നമ്മുടെ കുടുംബം ചെറുതായി ചെറുതായി തീരുന്നു !
നാം കൂടുതല്‍ കൂടുതല്‍സാധ്യതകള്‍ ഉണ്ടാക്കുന്നു!
അവക്കായി നമ്മുടെ സമയം കുറഞ്ഞു കുറഞ്ഞു വരുന്നു !
നാം പലതിലും കൂടുതല്‍പ്രാഗല്‍ഭ്യംനേടുന്നു !
തന്നിമിത്തം നാം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു !
നാം കൂടുതല്‍ കൂടുതല്‍ അറിവുകള്‍നേടുന്നു !
നമ്മില്‍ അറിവിന്റെ പ്രായോഗികത കുറഞ്ഞു കുറഞ്ഞു വരുന്നു !
നാം കൂടുതല്‍ ഔഷധങ്ങളും ചികില്‍സകളും ഉപയോഗിക്കുന്നു !
നമുക്ക് കുറഞ്ഞ ആരോഗ്യവും കൂടിയ ധനനഷ്ടവും ഉണ്ടാവുന്നു !
നാം അന്യഗ്രഹ യാത്രക്ക് തയ്യാറെടുക്കുകയും
ചന്ദ്രനിലേക്ക് പോവുകയും വരികയും ചെയ്യുന്നു! പക്ഷെ,
നാം നമ്മളുണ്ടാക്കിയ പാത മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നു !
നാം കൂടുതല്‍ കൂടുതല്‍ കമ്പ്യുട്ടറുകള്‍ ഉണ്ടാക്കുന്നു !
നാം കുറച്ചുമാത്രം ആശയവിനിമയം ചെയ്യുന്നു !
നാം എണ്ണത്തില്‍ ദിനേന അധികരിച്ച് കൊണ്ടിരിക്കുന്നു !
നാം ഗുണത്തില്‍ ദിനേന നിപതിച്ചു കൊണ്ടിരിക്കുന്നു !
നാം അതിവേഗ ഭക്ഷണത്തിന്റെ (ഫാസ്റ്റ് ഫുഡ്) കാലത്തില്‍ ആണ് !
നമ്മുടെ കുറഞ്ഞ ദഹനത്തിന്റെ കാലവും ഇതുതന്നെ !
നാം മനുഷ്യര്‍ വലുതായി കൊണ്ടേയിരിക്കുന്നു!
നമ്മുടെ മനസ്സ് ചെറുതായി കൊണ്ടേയിരിക്കുന്നു !
നമ്മുടെ ലാഭം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മുടെ ബന്ധങ്ങള്‍ ചുരുങ്ങി കൊണ്ടേയിരിക്കുന്നു !
നാം എപ്പോഴും മുഖം മിനുക്കി വെക്കുന്നു !
നമ്മുടെ അന്തരാളം കരാളമാക്കി മിനുക്കുന്നു !
നാം നമ്മുടെ വാതായനങ്ങള്‍ അലന്കരിക്കുന്നു !
നമ്മുടെ അകത്തളങ്ങള്‍ മലിനമായി സൂക്ഷിക്കുന്നു !
നാം വളരുകയാണ് !
വളര്‍ച്ച
ഔന്നത്യത്തിലേക്കോ ? അശനി പാതത്തിലേക്കോ ?
ആവോ ......!!
==========
ടി. കെ. ഉണ്ണി
൦൮-൦൭-൨൦൦൮

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ