കടന്നല്‍
=======
ഞാന്‍ മഹത്തായ ജനങ്ങള്‍ക്ക് വേണ്ടി
അതിലുമേറെ മഹത്തായ രാജ്യത്തിനു വേണ്ടി
ഈരേഴു പതിനാലു ലോകങ്ങള്‍ക്ക് വേണ്ടി
ഞാന്‍ തത്വ സംഹിതകള്‍ക്ക് വേണ്ടി
അഖില ലോക സുരക്ഷക്ക് വേണ്ടി
ജനഹിത താല്പര്യങ്ങള്‍ക്ക് വേണ്ടി
ഞാന്‍ അവകാശങ്ങള്‍ക്ക് വേണ്ടി
അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി
അവന്റെ അത്യുന്നതിക്ക് വേണ്ടി
ഞാന്‍ സവര്‍ണ വരേണ്യര്‍ക്കുവേണ്ടി
ആനന്ദ സുവിശേഷത്തിനും
പൌരോഹിത്യ ജാടകള്‍ക്കും വേണ്ടി
ജ്വലിക്കുന്ന വിപ്ലവത്തിനും
വിപ്ലവകാരികള്‍ക്കും വേണ്ടി
ഞാന്‍ ഭരണത്തിനും നിയമ സംഹിതകള്‍ക്കുംവേണ്ടി
ഭരിക്കുന്നതിനും ഭരിക്കപ്പെടുന്നതിനും വേണ്ടി
കാപട്യങ്ങള്‍ക്കും അതിന്റെ ഉപാസകര്‍ക്കും വേണ്ടി
ഞാന്‍ അഥ:സ്തിതര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി
വര്‍ഗ്ഗീയതക്കും വര്‍ഗ്ഗ നിറഭേദ നിരാസങ്ങള്‍ക്ക് വേണ്ടി
ഞാന്‍ സമ്പത്തിനും സമ്പന്നര്‍ക്കും വേണ്ടി
ഞാന്‍ അധ്വാനിക്കുന്നവനും ഭാരം വലിക്കുന്നവനും വേണ്ടി
അസൂയക്കാര്‍ക്കും വ്യവഹാരികള്‍ക്കും വേണ്ടി
തെമ്മാടികള്‍ക്കും അവരുടെ പാലകര്‍ക്കും വേണ്ടി
ഞാന്‍ അഴുക്കുചാല്‍ സചിവന്മാര്‍ക്ക് വേണ്ടി
കിടമാല്‍സര്യത്താല്‍ കടിച്ചു കീറുന്നവര്‍ക്കു വേണ്ടി
കടന്നല്‍ പോലെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി
ഞാന്‍ എല്ലാ മായാ ജാലങ്ങള്‍ക്കും വേണ്ടി
ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായി ....!
......! .....!
നിങ്ങള്‍ക്കെന്നെ അറിയില്ലേ ?......
ഞാനായിരുന്നു/നിങ്ങളായിരുന്നു/
നമ്മളായിരുന്നു/അവരായിരുന്നു???
മനസ്സിന്റെ ആമാശയത്തില്‍ നിന്നും
വമന ശേഷിയാല്‍ പുറത്ത് വന്നവര്‍
സമൂഹത്തിന്റെ മനസ്സാക്ഷിയാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍
വിശ്വാസങ്ങളാല്‍ പ്രലോഭിപ്പിക്കപ്പെട്ട് പാപികളായവര്‍
സാംസ്കാരിക സദാചാര ബോധങ്ങളുടെ
ശൂന്യമാക്കപ്പെട്ട മനസ്സുമായി വിഹരിക്കുന്നവര്
പ്രസ്തുത അവസ്ഥകളെ ആഘോഷമാക്കിയത് ...!!
അതെ ....
എനിക്ക്/നമുക്ക്/അവര്‍ക്ക്
ഇതൊരു അന്ത്യമില്ലാത്ത ചാക്രിക ആഘോഷമാണ് !
ആഘോഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!!
============
ടി. കെ. ഉണ്ണി
൧൫-൦൭-൨൦൦൮

1 അഭിപ്രായം:
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ