ഞായറാഴ്‌ച, ജൂലൈ 02, 2017

തന്നിഷ്ടം

തന്നിഷ്ടം
========
തന്നിഷ്ടങ്ങളെ നിരാകരിക്കുന്നവർ
അന്യരാവുന്നത്, അവരുടെ
മുന്നിഷ്ടങ്ങൾ കൊണ്ടാണ്‌.
ഇഷ്ടങ്ങളെ തന്നിഷ്ടമാക്കുന്നത്
തലക്കുമീതെ നിഴൽ വീഴുമ്പോഴാണ്.!
അവ മുന്നിഷ്ടമാവുമ്പോഴും
നികൃഷ്ടമായാൽ മാത്രം
സന്തുഷ്ടരാവുന്നവർക്ക്
മാനത്തുനിന്നും ഊർന്നിറങ്ങുന്ന
തോരണങ്ങൾ തണലേകുമത്രെ.!
ആസനത്തിൽ കിളിർത്ത
വാലിന്റേതായാലും, തണലെന്നത്
വാചകമേളയല്ല.!
കൈക്കരുത്തായി മാറുന്ന
കാർക്കശ്യത്തിന്റെ,
കഠിനമായ ദ്രോഹചിന്തയുടെ
ആസുരതയത്രേ.!
ചന്നംപിന്നമായി ചീറിപ്പായുന്ന
വെടിയുണ്ടകൾക്കും
തീതുപ്പുന്ന വ്യാളികൾക്കും
തീറ്റയാവുന്ന ജീവിതങ്ങളെ
സ്വർണ്ണത്തേരിലേറ്റി
സ്വർലോകവാസിയാക്കുന്നത്
തന്നിഷ്ടവും മുന്നിഷ്ടവും
സന്തുഷ്ടവുമാക്കുന്ന
പാപചിന്തയറ്റ
പുണ്യപ്രവൃത്തി തന്നെ.!!
==========
ടി.കെ. ഉണ്ണി

൨൦-൧൨-൨൦൧൪ 

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

നല്ലവരികള്‍
ആശംസകള്‍