സുകൃതം
======
വേഗത്തെ പിന്തുടർന്നവർ
ജയത്തെ ആവാഹിച്ചവർ
ജനത്തെ മോഹിപ്പിച്ചവർ
ജയിച്ചവരും
ജയിപ്പിച്ചവരും
ജയിച്ചു തോറ്റവരും
ജയിപ്പിച്ചു തോല്പിച്ചവരും
തോറ്റവരും
തോല്പിച്ചവരും
തോറ്റു ജയിച്ചവരും
തോല്പിച്ചു ജയിപ്പിച്ചവരും
നമുക്കന്യരല്ലാതാവുന്നത്
ഗതിവേഗ സുകൃതം തന്നെ.!
കയറ് കുരുക്കുന്നതും
അറ്റത്ത് വളയമാക്കി
മോന്തായത്ത് തൂക്കുന്നതും
കഴുത്ത് കുരുക്കി
തൂക്കം നോക്കുന്നതിന്നാണ്.!
അറ്റുപോയ ശ്വാസത്തിന്റെ
ഗതിവേഗമോ, തൂക്കമോ
അളക്കുന്നവന്റെ
വിയർപ്പുനാറ്റം സുഗന്ധമാവുന്നത്
അപ്പോൾ മാത്രമാണ്.!
മരിച്ച മനസ്സുമായി
കാറ്റില്ലാതെ തൂങ്ങിയാടുന്ന
ബന്ധത്തിനു
കബന്ധത്തിനു
എന്ത് ഗന്ധം.?
ഗന്ധകപ്പുക
സുഗന്ധമാവുന്ന
സുകൃതം മാത്രം.!
===========
ടി.കെ. ഉണ്ണി
൧൧-൧൨-൨൦൧൪
1 അഭിപ്രായം:
അറ്റുപോയ ശ്വാസത്തിന്റെ
ഗതിവേഗമോ, തൂക്കമോ
അളക്കുന്നവന്റെ
വിയർപ്പുനാറ്റം സുഗന്ധമാവുന്നത്
അപ്പോൾ മാത്രമാണ്.!
ചിന്താര്‍ഹമായ വരികള്‍
ആശംസകള്‍ ഉണ്ണി സര്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ