വിഷുക്കാലം
=========
വിഷുവരും
വീര്യത്തോടെ
മണിമേടകളിൽ
വിഷം വരും
വീഞ്ഞുപോലെ
കുപ്പികളിൽ
വിഷുപ്പക്ഷി
കഴുകനായ് മാറും
കാമനകളിൽ
വിഷമൂതി
പെരുപ്പിക്കും നാഗം
അന്തരാളത്തിൽ
......
വിഷം
ചേർത്തുണ്ണും
ഭവ്യരാം വിഷഹാരികൾ..
ദർശനചേഷ്ടകളിൽ
വിഷം വമിപ്പോർ..
പീഢനം
വിനോദമാ-
യാഘോഷിപ്പോർ..
താഢനം
താലോല-
മായാനന്ദിപ്പോർ..
മനസ്സിനെ
മതിഭ്രമ
വിഷവിത്താക്കുവോർ..
ഒത്തുചേരുമത്രെ,
വിഷുദിനമാഘോഷിപ്പാൻ.!
വിഷവും
വിഷയവു-
മല്ലാതെന്തുണ്ട്
വിഭോ
വിസ്തൃതമാമീ
കലുഷിതഭൂമിയിൽ.!!
============
ടി.കെ.
ഉണ്ണി
൧൪-൦൪-൨൦൧൫
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ