ആർത്തി
=======
കടലാഴങ്ങളിലെ മോഹമുള്ളുകൾ
കടലാടിയാവുന്ന തിരശ്ചീനങ്ങൾ
ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ
തീരമണയാത്ത കാല്പനികതകൾ
കേൾവിയുടെ അന്ത്യയാമത്തിൽ
മറവിയിലാവുന്ന കുക്കുടഗർജ്ജനം
മോക്ഷാർത്ഥ ഭജനക്കായ്
പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ
ഉള്ളുരുക്കിത്തെളിച്ചെടുത്ത
പുകഞ്ഞ മായാമോഹങ്ങൾ
ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ
സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്
അന്യാർത്ഥമായ നന്മകളുടെ ഉന്മാദം
ഉണ്മയകന്ന ഉലകിന്റെ ഉടലളവ്
ഉൾവിളിയകന്ന ശരണാർത്ഥികൾ
ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ
ഉണർച്ചകളിൽ ഊർവരതകളിൽ
വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി
കാഴ്ചകളിൽ കാമനകളിൽ
വരിയുടച്ച ഷണ്ഡത്വവീര്യം!
വിയർപ്പുപ്പുകളിൽ വിരിയുന്ന
നനുത്ത മാദകത്തിമിർപ്പ്
ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ്
ഉയിരുറവയായൊരു നീരൊലിപ്പ്
മുന്നിരുത്തങ്ങളാടിയൊടുങ്ങിയ
മുൾമെത്തയും മുൾക്കിരീടവും
മിന്നായമായന്തരംഗത്തിൽ
രുദ്രപ്രളയമായ് ഒഴുകിപ്പരന്നെങ്കിൽ.!
===========
ടി.കെ. ഉണ്ണി
൦൯-൦൩-൨൦൧൪
===========
6 അഭിപ്രായങ്ങൾ:
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബ്ലോഗിലെത്തിയല്ലേ...? സന്തോഷമുണ്ട് കേട്ടോ... മഴത്തുള്ളിക്കിലുക്കത്തില്‍ തുടങ്ങിയ സൌഹൃദം... ഓര്‍മ്മയുണ്ടോ ഉണ്ണി...?
സന്തോഷം
ആശംസകൾ
വിനുവേട്ടന് ..
അതെ, വിനുവേട്ടനെ തീര്‍ച്ചയായും ഓര്‍മ്മയുണ്ട്. വളരെ സന്തോഷം വിനുവേട്ടാ..
രണ്ടു കൊല്ലത്തിലധികമായി ബ്ലോഗിനെ ശ്രദ്ധിക്കാനായില്ല.
കുത്തിക്കുറിപ്പുകളെല്ലാം ഇവിടെയും ചേര്‍ക്കണം..
താങ്കളുടെ ശ്രദ്ധയും അഭിപ്രായവും ഇപ്പോഴും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ..
ശ്രീ. അജിത് സാര്‍..
അജിത്തേട്ടാ... വളരെ സന്തോഷം... ഈ വരവിനും വായനക്കും ആശംസകള്‍ക്കും..
അജിത്തേട്ടനും കുടുംബത്തിനും ആശംസകളോടെ..
ആശംസകള്‍
ശ്രീ. തങ്കപ്പന് സര്...
കവിത വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ