നട തള്ളൽ
========
തള്ളയെ തല്ലിക്കൊല്ലുന്നതിനേക്കാൾ
കൊള്ളാവുന്നത് നട തള്ളലല്ലേ.!
അത് തള്ളക്കൊരു വഴിപാടും
പിള്ളക്കൊരു ഒഴിപാടുമല്ലേ.!
പഴിക്കുന്നവര്ക്കറിയില്ല തള്ളയെ
കൊള്ളുന്നവര്‍ക്കറിയാം പിള്ളയെ
അവരും തള്ളതൻ പിള്ളാരുതന്നെ
ഉള്ളമില്ലാത്ത പൊങ്ങച്ചത്തവളകൾ.!
=========
ടി. കെ. ഉണ്ണി.
൨൭-൧൦-൨൦൧൩
5 അഭിപ്രായങ്ങൾ:
അമ്മയവര്ക്ക് തള്ളാനുള്ള തള്ളയായി
ഉള്ളമില്ലാത്ത പൊങ്ങച്ചത്തവളകള്!
മസ്സില് പിടിക്കുന്നവര്‍......
നന്നായിട്ടുണ്ട്
ആശംസകള്‍
@ ശ്രീ. അജിത് സര് ..
കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് നന്ദി..
അതെ, അമ്മ തള്ളിക്കളയാനുള്ള തള്ളയായി മാറിയിരിക്കുന്നു, കുറെ പേര്‍ക്കെങ്കിലും.!
താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍
@ തങ്കപ്പന് സര് ...
നട തള്ളല്‍ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി..
അതെ സര്, തള്ളയെ വഴിയില്‍ തള്ളുന്ന ഉള്ളമില്ലാത്ത പൊങ്ങച്ചത്തവളകള് നാള്‍ക്കുനാള്‍ അധികമായിക്കൊണ്ടിരിക്കുന്നു..
താങ്കള്‍ക്കും കുടുംബത്തിനും ആശംസകളോടെ
തള്ളമാർ വളർത്തി,
പിള്ളേരു വളർന്നു,
വളർച്ച കണ്ട് തള്ളയുള്ളം കുളിർന്നു,
തള്ള പിന്നെ തളർന്നു,
വളർന്ന പിള്ളതന്നുള്ളം പൊള്ളയെന്നറിഞ്ഞ്
തള്ളയുള്ളം തകർന്നു !!
വളർന്ന പിള്ളേരുമിനി തളരും.
അവരുടെ പിള്ളേരു വളരുമ്പോൾ..?????!!!!!!
വളരെ നല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ