തിങ്കളാഴ്‌ച, മാർച്ച് 10, 2014

മുട്ടുശാന്തി

മുട്ടുശാന്തി
= = = = =
കൊട്ടംചുക്കാതിക്ക്‌ വാതം.!
കുറുന്തോട്ടിക്ക്‌ ചാഞ്ചാട്ടം.!
സർക്കാറിന്നത്‌ പൂന്തോട്ടം.!
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം.!
പൊട്ടും പൊടിയും പൂമ്പൊടിയും
മേമ്പൊടിയായൊരു പട്ടയവും
തട്ടുകടക്കൊരു മുട്ടുശാന്തി
മട്ടുമാറുമ്പോഴതൊട്ടുമില്ല.!!
കട്ടും കവർന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട പാപഭോഗം
കാലം കൊരുക്കുന്ന പൊൻകെണിയിൽ
കേഴുന്നതെന്താവാം, കാരുണ്യമോ.!
കാമം കേമമെന്നുള്ള കഴുതജന്മം
പേറുന്ന ഭാണ്ഡങ്ങൾ സ്വന്തമല്ലേ.!
ഭൂതാവേശിത കോമരങ്ങൾ പോലെ
കൽപ്പിക്കയല്ലേ ഭ്രാന്ത്‌, വിധിപോലെ.!
കടലിലെ മണ്ണും കരയിലെ ജലവും
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികൾക്കെന്നും.!
രക്ഷക്കായൊരപ്പൂപ്പൻതാടി അല്ലെങ്കിലൊരു-
ആറ്റനാറ്റപ്രളയം, അതിലൊരു പെട്ടകം.!
അല്ലെങ്കിലെന്നെ കൊടുക്കൂ രക്തദാഹികൾക്ക്‌
ലോകകാളക്കൂറ്റന്മാർ ഉന്മാദിക്കട്ടെ..?
==========
ടി. കെ. ഉണ്ണി
൨൭-൦൩-൨൦൧൨ 

10 അഭിപ്രായങ്ങൾ:

ഉദയപ്രഭന്‍ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്. നല്ല പ്രാസഭംഗി

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. ഉദയപ്രഭന്‍ ...
കവിത വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി..
ആശംസകളോടെ ..

ഫൈസല്‍ ബാബു പറഞ്ഞു...

പ്രാസം ഒപ്പിച്ച വരികള്‍ കൊള്ളാം :)

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. ഫൈസല്‍ ബാബു ...
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെയധികം നന്ദി..
ആശംസകള്‍

ajith പറഞ്ഞു...

ആറ്റനാറ്റപ്രളയം തന്നെ. ഇലക്ഷനും കൂടി അടുത്തതുകൊണ്ട് പറയേം വേണ്ടാ

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. അജിത്‌ സര്‍ ...
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി..

അതെ, ആറ്റനാറ്റത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നു.!

ആശംസകള്‍

AnuRaj.Ks പറഞ്ഞു...

Entho cheenju narunnundu...

സൗഗന്ധികം പറഞ്ഞു...

ചന്ദ്രനിലോട്ടെങ്ങാനും പോവാം. അല്ലാതെ രക്ഷയില്ല. ലെവന്മാരവിടേയുമെത്തും!.അതാ ഒരു പേടി.

നന്നായി എഴുതി.നല്ല കവിത.


ശുഭാശംസകൾ......

ടി. കെ. ഉണ്ണി പറഞ്ഞു...

@ ശ്രീ. അനുരാജ് ..
കവിത വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി..
അതെ, എന്തോ അല്ല, പലതും ചീഞ്ഞുനാറുന്നുണ്ട് നമുക്ക് ചുറ്റും .
ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

@ സൌഗന്ധികം ...
കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് വളരെ നന്ദി..
താങ്കള്‍ പറഞ്ഞതുപോലെ ചന്ദ്രനിലേക്കൊന്നും സാധാരണക്കാരന് പ്രവേശിക്കാനാവില്ല, അവിടമൊക്കെ നേരത്തെ ബുക്ക്‌ ചെയ്തുകഴിഞ്ഞു.. അവിടവും പോരാതെ അതിന്നപ്പുറത്തേക്ക് ദീര്‍ഘവാണം വിട്ടു കാത്തിരിക്കയല്ലേ കാളക്കൂറ്റന്മാര്‍ ..!
അഭിപ്രായത്തിനു വീണ്ടും നന്ദി..
ആശംസകള്‍ ..