ലോക വനിതാദിനം
==============
ലോകജനസംഖ്യയിലെ പകുതിയോളം
വരുന്ന സ്ത്രീജനങ്ങളുടെ ==============
സ്ഥിതിസമത്വത്തിനായുള്ള ഐക്യദാർഢ്യദിനം..
ഈ ദിവസത്തിന്റെ പ്രാധാന്യമെന്തെന്നു മനസ്സിലാക്കിക്കൊണ്ടുള്ള സമീപനം
നമ്മുടെ സ്ത്രീജനങ്ങൾക്ക് പരസ്പരം ഉണ്ടാകുന്നുണ്ടോ.?
പരിഹാസ്യമായ സ്ക്രാപ്പുകളല്ലാതെ
ഒരു സ്നേഹസന്ദേശമെങ്കിലും പരസ്പരം കൈമാറുന്നുണ്ടോ.?
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സമഭാവനയുടെ, ശാക്തീകരണത്തിന്റെ,
ഐക്യദാർഢ്യത്തിന്റെ എല്ലാമായി രണ്ടുവാക്കെങ്കിലും പരസ്പരം
പറയുകയോ എഴുതുകയോ ചെയ്യാനാകുന്നുണ്ടോ.?
ഇല്ലെങ്കിൽ, അതാണുണ്ടാവേണ്ടത്..!
അതാവട്ടെ ഈ വനിതാദിനത്തിന്റെ നന്മ..
വനിതാദിനം മാർച്ച് 8 ന് കഴിഞ്ഞല്ലോ എന്നു കരുതി വിഷമിക്കേണ്ടതില്ല..
ഇന്നും അതാവാം...!!
ആശംസകളോടെ.
==========
ടി. കെ. ഉണ്ണി
൦൯-൦൩-൨൦൧൨
5 അഭിപ്രായങ്ങൾ:
പുതിയ വിപ്ലവത്തിന്റെ കാഹളം ഉയര്‍ത്തുമ്പോള്‍ പോലും സ്ത്രീകള്‍ സ്ത്രീകളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ നേരിടുന്നത് ,
എല്ലാ വനിതകല്കും എന്റെ ആശംസകള്‍
ഉണ്ണി ചേട്ടാ എന്റെ ഒരു പുതിയ പോസ്റ്റ് ഒന്ന് നോക്കണേ ഇതുമായി ബ്ബന്ധിപ്പിച്ചാണ് ഞാന്‍ എന്റെ ലേഖനത്തില്‍ സ്ത്രീകളുടെ അനുവദിക്കാന്‍ ആവാത്ത ഒരു ദുഷ്പ്രവര്തിയെ കുറിച്ച് കുറിക്കുന്നത്
സ്വാതന്ത്ര്യ ബോധമെന്നത് തന്നില്‍ അങ്കുരിക്കുകയും പരിസരങ്ങളില്‍ പ്രസരിക്കുകയും വേണം. അതൊരു കൃത്യമായ ശീലവുമാണം.
ശ്രീ. പുണ്യാളൻ, താങ്കൾ പറഞ്ഞത് ശരിയാണ്..സ്ത്രീജനങ്ങൾ അവരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഐക്യബോധം പുലർത്തേണ്ടതുണ്ട്..
ഈ കുറിപ്പ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം.. നന്ദി.
ശ്രീ. നാമൂസ്..
നമ്മളെല്ലാവരും (പ്രത്യേകിച്ചും സ്ത്രീജനങ്ങൾ) മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും പ്രവർത്തനശൈലിയാക്കേണ്ടുന്നതുമായ കാര്യമാണ് നാമൂസ് പറഞ്ഞത്..അതിനോടു നൂറുശതമാനവും യോജിക്കുന്നു..
ഈ കുറിപ്പ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ