തിങ്കളാഴ്‌ച, നവംബർ 28, 2011

പരിഹാരം

പരിഹാരം
=======
ദൈവത്തിന്റെ നാടിനെ രക്ഷിക്കാൻ
കോള, കുപ്പിവെള്ള മുതലാളിമാരെ വിളിക്കൂ
അവർക്കായ് മുല്ലപ്പെരിയാർ തീരെഴുതൂ!
കേന്ദ്രനും കോടതീം പുഞ്ചിരിക്കും
വൈക്കൊ മക്കൾ പല്ലിളിക്കും
കോരന്റെ മക്കൾ അടിച്ചുപൊളിക്കും!
                  ..  ..  ..
തമിഴന്റെ ദാനമായ മലയാളി സത്വങ്ങൾ
ദൈവനാടിന്റെ മഹത്വങ്ങളപരാധമാക്കിയോർ
അഷ്ടിക്ക് മുഷ്ടിയും വേഷ്ടിയുമണിഞ്ഞോർ
നിങ്ങൾ ബധിരരോ കുരുടരോ കാപാലികരോ!
കാണാത്തതെന്തെയീ മുല്ലമഴക്കാടിന്റെ കണ്ണീർ!
കേൾക്കാത്തതെന്തെയീ ചോലനീർത്തടത്തിൻ ഗദ്ഗതം!


ഈ തടവിൽനിന്നെന്നെ വിടുതലാക്കൂ, സാഗര
റാണിയാമമ്മയോടെന്നെ ചേർക്കൂ..!!
ശതവർഷമായുള്ളെന്റെ പ്രാർത്ഥന, കേട്ടെന്ന്
തമ്പുരാന്റെ ദൃഷ്ടാന്തങ്ങൾ, വേപഥുവെന്തിന്‌
കോരന്റെ മക്കളെ, മോചനം ക്ഷിപ്രമോചനം
അതല്ലെ ഇച്ഛ, ദൈവേച്ഛ, മക്കളെ..!!

========
ടി. കെ.  ഉണ്ണി
൨൮-൧൧-൨൦൧൧

2 അഭിപ്രായങ്ങൾ:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഹായ് ഇന്ട്രെസ്റിംഗ് ഇപോ ആ വഴി ഒന്നും കനാരിലാലോ ചേട്ടാ പുണ്യവാളനേ മറന്നോ

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. പുണ്യാളൻ..
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെയധികം നന്ദിയുണ്ട്..
സമയക്കുറവ് കാരണമാണ്‌ അങ്ങോട്ടൊക്കെ വരാനാവാത്തത്..അതല്ലാതെ പുണ്യാളനോട് ഒരു പിണക്കവുമില്ല..
ഇനി ഇടക്കിടെ അങ്ങോട്ട് വരാൻ ശ്രമിക്കാം..
താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സസ്നേഹം.