ശനിയാഴ്‌ച, നവംബർ 05, 2011

ആശ്വാസം

ആശ്വാസം
========
കമ്പുള്ള മരത്തിനുറപ്പില്ല, 
കാമ്പില്ല, വേരോട്ടമില്ല
പിന്നെയെന്തിനു കൊമ്പ്...
അഴുക്കൊഴുക്കിൽ പിഴച്ചുമരിച്ച 
പുഴകൾ, കടലും
പിന്നെയെവിടെ നീന്താൻ...
തലയോളമുള്ള മലമുകളറ്റം, 
ചുറ്റുമൊരു പുറ്റും
പിന്നെയെന്തിനു കല്ലുരുട്ടണം...
അന്തിക്കന്ധരാം അന്തണന്മാർ, 
അനന്തശയനമെന്നെന്നും
പിന്നെയെന്തിനൊരു ഭദ്രദീപം...
താരകൾക്കതിശീതത്തിൻ വെന്തുരുക്കം, 
ഞെരുക്കപ്പെരുക്കം
പിന്നെയെന്തിനൊരുഷ്ണമേഘം...
കവിളിണതഴുകും കാർക്കോടകനാം 
മന്ദമാരുതൻ, വിരുതൻശങ്കു
പിന്നെയെന്തിനൊരു കീടനാശിനി...
മേധതൻ മോഹാലസ്യമാം മാറാലയെമ്പാടും, 
നക്രഞ്ചരലോകം
പിന്നെയെന്തിനൊരീയ്യൽ വേട്ട...
അശ്വവിശ്വങ്ങളില്ല വിശ്വാസങ്ങളും, 
ആഗോളഗ്രാമമത്രെ
പിന്നെയെന്തിനൊരാശ്വാസം..!
==========
ടി. കെ. ഉണ്ണി
൦൫- ൧൧- ൨൦൧൧

3 അഭിപ്രായങ്ങൾ:

പൊട്ടന്‍ പറഞ്ഞു...

നല്ലൊരു പാരിസ്ഥിക കവിത
നന്നായി

പൊട്ടന്‍ പറഞ്ഞു...

നല്ലൊരു പാരിസ്ഥിക കവിത
നന്നായി

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. പൊട്ടൻ സർ..
ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി..
ആശംസകൾ